Christian Devotional Songs & Video Albums
Enjoy christian devotional songs & video albums and read the lyrics while listening
Audio Songs
യേശുവെ വന്ദിച്ചീടാം യേശുവെ ആരാധിക്കാം....
യേശുവെ വന്ദിച്ചീടാം യേശുവെ ആരാധിക്കാം…. ഉന്നതനും വന്ദിതനാം മൃത്യുവെ വെന്നവനും,….(2) ഹാ….ല്ലേലുയ്യാ ഹാ….ല്ലേലുയ്യാ.. ഹാ….ല്ലേലുയ്യാ.. ഹാ….ല്ലേലുയ്യാ.. ആമേൻ
1. എന്നെന്നും വാഴ്ത്തിപ്പാടാം… എന്നെന്നും നമിച്ചീടാം….
മന്നവനാം യേശുരാജൻ…. ഒന്നിലും കൈവിടാത്തോൻ, (ഹാ…ല്ലേലുയ്യാ..)
2. പാപത്താൽ ക്ഷീണിതരായ് പാരം വലഞ്ഞീടുമ്പോൾ…..
ആശ്രിതർക്ക് ആശ്വാസമായ്….. ചാരെയണഞ്ഞീടുന്നോൻ (ഹാ…. ലുയ്യാ..)
3. തുമ്പങ്ങൾ ഏറെ വന്നാൽ… നന്മയായി തീർത്തിടുന്നോൻ
പ്രിയനവൻ കൂടെയുണ്ട്. ആകുലം തെല്ലും വേണ്ട (ഹാ….ല്ലേലുയ്യാ..)
4. നിന്ദകളേറെയേറ്റ്….. കാരുണ്യമൂർത്തി ഭവാൻ…
വീണ്ടും വരും വാനമേ…. ഭക്തരെ ചേർത്തീടുവാൻ (ഹാ….ല്ലേലുയ്യാ..)
യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ.....
യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ…..
യാഹ് എന്നാകുലങ്ങൾ ആകവെ നീക്കിടുന്നവൻ.
1. യാഹെന്ന
ദൈവമെന്നിടയെനെന്നും…കൂട്ടിന്നായുള്ളതാൽ കുറവുമില്ല.. പച്ചപ്പുൽ ശയ്യയിൽ കിടത്തിയെന്നെ…നൽ ജലം നൽകി നടത്തിടുന്നു. എന്നുള്ളം തണുപ്പിക്കും നല്ലിടയൻ…തന്നുടെ പാതയിൽ നടത്തുന്നതാൽ ഭയപ്പെടാതെ ഞാൻ ജീവിച്ചിടും
2. എന്നെന്നും മാറാതെ കൂടെയുണ്ട്. തന്നിടും ആശ്വാസം തൻ വടിയാൽ. ശത്രുക്കൾ മുന്നിൽ മേശ ഒരുക്കി..ശിരസിൽ
തൈലം പൂശിടുന്നു…
നന്മയും കരുണയും ആയുസെല്ലാം….മാറാതെ ദിനവും പിന്തുടരും… ദാസനായ് വസിക്കും തന്നാലയത്തിൽ.
പ്രാണപ്രിയാ ജീവധുനിയെ കുമ്പിടുന്നടിയനിതാ..
പ്രാണപ്രിയാ ജീവധുനിയെ കുമ്പിടുന്നടിയനിതാ..
ജീവൻ നൽകി മരണം വെന്നവനെൻ പ്രാണനായകനെ…
ദോഷിയാമെന്നെ തേടിയ സ്നേഹം നീതിസൂര്യൻ കരുണാമയനെ… നന്മകളേകും തവതിരുപാദെ വന്നിച്ചടിയനെ തന്നിടുന്നു. മാനസമെ പൊരുതുക ദിനവും ഈ ദിവ്യ സ്നേഹിതനായ്… വൈരീവൈരം നിർവീര്യമാക്കാം ക്രൂശിൻ ഭടനാകാം… കാംക്ഷിച്ചീടാം സ്വർഗ്ഗീയഭവനം….ശത്രുസംഹാരം വേണ്ടിനി മണ്ണിൽ…സ്നേഹിക്കാം സ്വസോദരരായ്.
2. സ്നേഹനിധേ കാൽ വരി അൻപെ വാഞ്ചിക്കുന്നെൻ ഹൃദയം… നീലവാനിൽ മേഘത്തേരിൽ കാണുവാൻ എൻ പ്രിയനെ… തവതിരുപാദെ ചേർന്നിരുപ്പാനും നിത്യം നിന്നെ സ്തുതി ചെയ്യുവാനും ഏഴയെന്നെ ചേർത്തിടണം.
കാൽവറി മലയതിൽ ക്രൂശിൽ ചൊരിഞ്ഞൊരു ...
കാൽവറി മലയതിൽ ക്രൂശിൽ ചൊരിഞ്ഞൊരു തിരുരക്തത്താൽ നാം കഴുകപ്പെടാം അന്ധകാര ഭൂവിൽ വെളിച്ചമായ് തീരാം പരിശുദ്ധാത്മാവിനാൽ നാം നിറയാം
(……)
1 പാപഭാരം നീക്കാം
2
യേശുവേ ആരാധിച്ചിടാം… ദൈവമക്കളാകാം
ആത്മവരം നേടി നാം ശുദ്ധരായിടാം ആത്മശുദ്ധി നമ്മിൽ നേടീടുവാനായ പരിശുദ്ധാത്മാവിനാൽ നാം നിറയാം
ശത്രു ഗണമൊന്നായ് ലജ്ജിതരായ് തീരാൻ അഗ്നിജ്വാലപോലെ നാം ലോകനിന്നിടാം താഴ്ചയിൻ വിടുതൽ ലഭിച്ചിടുവാനായ് പരിശുദ്ധാത്മാവിനാൽ നാം നിറയാം
കരുണാമയൻ എൻ ദൈവമെ തിരുപാദെ...
1.
കരുണാമയൻ എൻ ദൈവമെ തിരുപാദെ… ഞാൻ വീണു കുമ്പിടുന്നു.
എന്നാത്മനൊമ്പരം നന്നായറിയുന്ന…
ദേവേശാ നിന്നെ ഞാൻ വാഴ്ത്തിടുന്നു.
കഠിനമാം കാറ്റും തിരകളുമെന്റെ ജീവിതപാതയിൽ… ആഞ്ഞടിച്ചാൽ……(2)
എൻ ജീവിതനൗകയെ തൃക്കൈകളാലവൻ… സുരക്ഷിതമാക്കിടുമെ…..(2)
2. കാർമുകിലുകളേറെ കൂരിരുളായി വന്നു….
ക്ഷീണിതനാമെന്നെ വലച്ചീടുമ്പോൾ
ഉദയനക്ഷത്രമായ് വന്നവനരികിൽ പാതയിൽ ശോഭിക്കുമെ
എൻ മനം കൊതിച്ചിടുന്നേൻ......
എൻ മനം കൊതിച്ചിടുന്നേൻ……
കാന്തനാം യേശുവെ പുൽകിടുവാൻ…..
തന്മക്കൾക്കൊരുക്കും നന്മകളത്രയും…..
1ഇന്നു ഞാൻ അറിഞ്ഞിടുന്നു….ഇന്നു ഞാൻ അറിഞ്ഞിടുന്നു. എൻ ദേശം ഇവിടെയല്ലാ – വേണ്ട ലോകത്തിൻ മോഹങ്ങളും… പാരം നിരാശയിൽ നീറിടും നേരം….എൻ മനം കാംക്ഷിക്കുന്നേൻ നാഥാ എൻ മനം കാംക്ഷിക്കുന്നേൻ.
2. എന്നിനി നീ വന്നീടുമോ – എന്നെ ചേർക്കുവാൻ താമസമോ… നിൻ മുഖം നേരിൽ എന്നു ഞാൻ കാണും…..പ്രാണപ്രിയൻ വരവും… ആ…..ആ…..ആ……പ്രാണപ്രിയൻ വരവും. 3. കുഞ്ഞാട്ടിൻ കാന്തയായി – എന്നെ പേർ ചൊല്ലി വിളിച്ചുവല്ലോ….. തൻ കൂടെ പാർക്കും നാളുകളോർത്തു… കാലങ്ങൾ പോക്കിടുന്നേ…. നാഥാ…..കാലങ്ങൾ പോക്കിടുന്നേ.
ചിന്തിക്കിൽ ജീവിതം ഒരു മായാ....
ചിന്തിക്കിൽ ജീവിതം ഒരു മായാ….ഉലകിൽ നേടിയതും മായാ… ഓർത്താൽ ജീവിതം ക്ഷണഭംഗുരം…. സ്പർദ്ധയിൽ ജീവിതം ഭയാനകം… മർത്യനീ ജീവിതം പാരാവാരം….വ്യർ കത്ഥമല്ല ചിന്തിക്കിലഗോചരം 1. മാറയിൽ ചിന്തകൾ കാർമുകിലേറികറുക്കിലും…
ആവശ്യഭാരങ്ങൾ അഗ്നികുണ്ഡലമായി മാറിലും… ഹേ…മനുജാ അരുതേ…മധുചഷകമരുതെ… മധുരാംഗനയിൻ മധുരഗീതമായ്…..
ഇരുളിൻ മരണ വഴിയിൽ വീഴരുതേ…
2. ഓർക്ക നീ കാലങ്ങൾ വേഗം കൊഴിഞ്ഞിടും ഭൂവതിൽ…
ശക്തി ധനം സുഖമെല്ലാം വിടചൊല്ലി പോകും ക്ഷണികമായി…. ഹേ…തോഴാ….ഓർത്തിടൂ…തിരസമം ഈ
കലുക്ഷിതമാം നിൻ ജീവിതമെല്ലാം…
ജീവിതം…
ഒരു നാൾ വാടും… വയലിലെ പൂ സമമായ്….
3. നേടുമോ രക്ഷകനായ് സ്വർഗ്ഗീയതാതനെ ഈ ക്ഷണം… മാർവോടു ചേർത്തിടും കരുണാമയനവൻ നിന്നെയും… ഹേ…സ്നേഹിതാ…നിന്റെ പരിപാലകനല്ലയോ…. ഇഹമോഹങ്ങൾ സുഖഭോഗങ്ങൾ വെടിയൂ…. അണയൂ സർവ്വേശ്വരനവനിൽ
ത്രിലോകങ്ങൾക്കും അധീശനാം സർവേശാ....
ത്രിലോകങ്ങൾക്കും അധീശനാം സർവേശാ…. ത്രിയേകദൈവമെ നമോനമോ….. ആകാശം ഭൂമിയും ആഴിയും നിർമ്മിച്ച കർത്താവാം ദൈവമെ നമോ….നമോ…..
1. വിശ്വം കാക്കുന്നവൻ ഭാസുര പ്രദീപം… മഹോന്നതങ്ങളിൽ വാസം ചെയ്യുവോൻ… എല്ലാമറിയുന്ന കരുണേശാ വല്ലഭാ… തിരുമുമ്പിൽ വീണിതാ കുമ്പിടുന്നേൻ. രാജാധിരാജാവ് നീ കർത്താധികർത്താവും നീ ഭക്തർ തൻ കൂട്ടത്തെ വീണ്ടു എടുത്തിടുവോൻ… അഗ്നിയിൽ ജ്വാലയെ ശുശ്രൂഷ ഏൽപ്പിക്കും…. സ്വർഗ്ഗീയ രാജാവെ വന്ദിക്കുന്നേൻ.
2.
3. വീണ്ടും വരുമെന്നു വാക്കിനെ തന്നവൻ…. ചാരെ വരുന്നതിന്റെ ലക്ഷണമായ്….. ഏക ഭാവത്തിൽ നാം ഏകീഭവിച്ചിടാം….. സ്വർലോക നാഥനെയാരാധിക്കാം.
മാനസേ നിൻ മനോമുകരെ പ്രിയൻ
മാനസേ നിൻ മനോമുകരെ പ്രിയൻ മാനുവെൽ മനോഹരൻ ഭൂതലെ നാഥനോ
മാനവൻ നാവിലെ തേനൂറും നാമം മാധുര്യ സ്നേഹമാണെന്റെ മാനുവേൽ
1. മനുവേലിൻ സ്നേഹം ആസ്വദിച്ചോരെല്ലാം ഹായെത്ര ഭാഗ്യവാന്മാരീയുലകിൽ
കാലങ്ങൾ പോയീടും പ്രിയൻ വിണ്ണിൽ വന്നീടും നാമോ വിണ്മയായീടും തന്നോടു ചേർന്നീടുവാൻ
2. മന്നവൻ തൻ നാമം ഉന്നതമീ ഭൂവിൽ
വർണ്ണിക്കാൻ ആവതില്ല എന്റെ നാവിനാൽ
പാരിലെന്റെ നാൾകളിൽ പാടിടും നിൻ സ്നേഹത്തെ അളവെന പകർന്നല്ലോ നീ നിൻ ദിവ്യ സാന്ത്വനമെന്നിൽ
യൂദയിൽ സിംഹം വന്നീടും...
യൂദയിൽ സിംഹം വന്നീടും… ഭക്തരെ ചേർത്തീടുവാൻ… വേണ്ട ഖേദം തെല്ലും മനമെനിന്നെയും ചേർത്തീടുമെ സ്വന്ത ജീവൻ വെടിഞ്ഞു നമ്മെ….സ്വന്തമാക്കാൻ നിണം ചിന്തി സ്നേഹദീപം തെളിച്ചിനിപോകാം….തൻ കരം പിടിച്ചിനിയും 1. ആധികളോ വ്യാധികളോ….. വ്യാകുലനാക്കിടുന്നീ മരുവിൽ കൂരിരുളോ നിൻ വഴികൾ….ഭാവിയെയോർത്തിനി ആകുലമോ… നീതിസൂര്യൻ കാന്തിയിൽ നടത്തും…നാഥൻ കരം.. പിടിച്ചിനി പോകാം…..അക്കരെ ചേർന്നിടാറായ്….
2. വിജനമാകും വീഥിയിലും…..ദുർഘടമാകും വഴികളിലും…. പോയിടു നീ പതറിടാതെ…ഭീരുവായി തീർന്നിടാതീയുലകിൽ…. വീണിടാതെ കാത്തിടും കരത്താൽ…അനുഗ്രഹം ചൊരിഞ്ഞി ടുമനിശം….ആയുസ്സിന്റെ അന്ത്യം വരെ….